കോതമംഗലം – തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രോവിന്‍സ് അംഗം സിസ്റ്റര്‍ സാലസ് കാക്കനാട്ട് (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് മൈലക്കൊമ്പ് മഠം കപ്പേളയില്‍. ആയവന കാക്കനാട്ട് പരേതരായ മാത്യു – ഏലീശ്വ ദമ്പതികളുടെ മകളാണ്.
സഹോദരങ്ങള്‍ – റവ. ഫാ. ഇമ്മാനുവല്‍ കാക്കനാട്ട് സിഎംഐ, പരേതരായ പോള്‍, ഏലിക്കുട്ടി, മറിയക്കുട്ടി, ത്രേസ്യാക്കുട്ടി, സി. വലന്‍സിയ മേരി.
പരേത നാകപ്പുഴ, മുതലക്കോടം എന്നീ സ്കൂളുകളില്‍ അധ്യാപികയായും കടവൂര്‍, രണ്ടാര്‍ എന്നീ ഭവനങ്ങളില്‍ സുപ്പീരിയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആയവന മൈലക്കൊമ്പ്, മൂവാറ്റുപുഴ, തോട്ടക്കര, കോതമംഗലം എന്നീ മഠങ്ങളില്‍ അംഗവുമായിരുന്നു.

