മൂവാറ്റുപുഴ : രണ്ടാര്‍കര എസ് എ ബി റ്റി എം സ്കൂളിന്റെ നാല്പതാം വാര്‍ഷിക ആഘോഷ പരിപാടികള്‍ എല്‍ദേ എബ്രാഹാം എം എല്‍ എ ഉല്‍ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ എം എം അലിയാര് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.കെ എം പരീത് മുഖ്യ പ്രഭാഷണം നടത്തി, പ്രധാന അധ്യാപിക എം എ ഫൗസിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍ വര്‍ഗീസ് ക്യാഷ് അവാര്‍ഡ് വിതരണവും, പ്രേവിഷന്സി പ്രൈസ് ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എം ഹാരിസും വിതരണം ചെയ്തു,
സ്കൂള്‍ പത്ര പ്രകാശനം ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബള്‍ക്കീസ് റഷീദ് നിര്‍വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം സുഹറ സിദ്ധീക്ക് എന്‍ഡോവ്മെന്റ് വിതരണം നടത്തി,പി റ്റി എ പ്രസിഡന്റ് അബ്ദുള്‍ സലാം മൗലവി, ഫാറൂഖ് മടത്തോടത്ത്, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെ എം ഷെക്കീര്‍, മുഹമ്മദ് റാഫി, ഇബ്രാഹിം യു പി, ഫൈസല്‍ എം എ ,അധ്യപകരായ റഫീന പി എം, ജോജി ബേബി എന്നിവര്‍ സംസാരിച്ചു.


