എടത്വ: നെഹ്റു ട്രോഫി ജലോത്സവം ഉള്‍പ്പെടെ സിബിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് തലവടി ചുണ്ടന് ജൂലൈ 17ന് ബുധനാഴ്ച 11 നും 12 നും രാവിലെ മദ്ധ്യേയുള്ള ശുഭ മൂഹൂര്‍ത്തത്തില്‍ നീരണിയും
വള്ള പുരയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജോമോന് ചക്കാലയില്‍ അധ്യക്ഷത വഹിക്കും. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശില്പി സാബു നാരായണന് ആചാരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നീരണിയല്‍ ചടങ്ങ് നടക്കും.
കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിനത് . ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയന് എന്നിവ ലീഡിങ് ക്യാപ്റ്റന്‍ രാഹുല്‍ പ്രകാശ്,ക്യാപ്റ്റന്‍ പത്മകുമാര്‍ പുത്തന്‍പറമ്പില്‍ എന്നിവര്‍ക്ക് ക്ലബ് ജനറല്‍ സെക്രട്ടറി റിക്സണ് എടത്തില്‍ കൈമാറും. 2023 പുതുവത്സരദിനത്തില്‍ നീരണിഞ്ഞ തലവടി ചുണ്ടന്റെ കന്നി പോരാട്ടമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍.
ഷിനു എസ് പിള്ള ( പ്രസിഡന്റ് ) റിക്സണ് എടത്തില്‍ (ജനറല്‍ സെക്രട്ടറി )അരുണ്‍ പുന്നശ്ശേരില്‍(ട്രഷറര്‍), ജോമോന് ചക്കാലയില്‍ ( വര്‍ക്കിംഗ് പ്രസിഡന്റ് ) കെ.ആര്. ഗോപകുമാര്‍, പ്രിന്‍സ് പാലത്തിങ്കല്‍ ( വൈസ് പ്രസിഡന്റ് ) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് . തലവടി ചുണ്ടന് ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്, തലവടി ചുണ്ടന് ഫാന്‍സ് അസോസിയേഷന് എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.
2022 ഏപ്രില്‍ 14ന് ആണ് 120-ല്‍ അധികം വര്‍ഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ട് നിന്നും തലവടിയില്‍ എത്തിച്ചത്.കോയില്‍മുക്ക് സാബു നാരായണന് ആചാരിയുടെ നേതൃത്വത്തില്‍ ഉളികുത്ത് കര്‍മ്മം ഏപ്രില്‍ 21ന് നടന്നു.നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റില്‍ ഡോ.വര്‍ഗ്ഗീസ് മാത്യംവിന്റെ പുരയിടത്തില്‍ താത്കാലികമായി ഉള്ള മാലിപ്പുരയില്‍ വെച്ചാണ് തലവടി ചുണ്ടന് വളളം നിര്‍മ്മിച്ചത്.127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്‍താഴ്ചയും ഉള്ളതാണ്. 83 തുഴച്ചില്‍ക്കാരും 5 പങ്കായകാരും, 9 നിലക്കാരും ഉള്‍പ്പെടെ 97 പേര്‍ക്ക് കയറുവാന്‍ സാധിക്കുമെന്ന് ടിടിബിസി മീഡിയ വിഭാഗം കണ്‍വീനര്‍മാരായ അജിത്ത് പിഷാരത്ത്, ഡോ ജോണ്സണ് വി.ഇടിക്കുള എന്നിവര്‍ പറഞ്ഞു.


