മൂവാറ്റുപുഴ: താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റിയും നിര്മ്മലാസദന് ട്രേയിനിങ്ങ് കോളേജ് ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷനും സംയുക്തമായി ലോക ഭിന്നശേക്ഷിദിനം ആചരിച്ചു. നിര്‍മ്മലാ സദന് ട്രേയിനിങ്ങ് കോളേജ് ഫോര്‍ സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഹാളില്‍ നടന്ന ചടങ്ങ് മുന്‍സിഫ് മജിസ്ട്രേറ്റ് ജോസഫ് രാജേഷ് കെ എ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോക്ടര്‍ ദിവ്യ അധ്യക്ഷത വഹിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മറ്റി സെക്രട്ടറി ജിമ്മി ജോസ് റ്റി, കോളേജ് യൂണിയന് ചെയര്മാന് വിപിന്‍ലാല്‍ റ്റി ബി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നിര്മ്മലാസദനിലെ കുട്ടികളുടെ റാലിയും നടത്തി. അഡ്വ.പി എം എല്‍ദോ വിദ്യാര്‍ത്ഥികള്‍ക്കായി നിയമ ബോധവത്കരണ ക്ലാസ് നടത്തി.

