മുവാറ്റുപുഴ കാര്‍ഷിക സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പായിപ്രകവല കൃഷി കൂട്ടായ്മയുടെ സഹകരണത്തോടെ പേഴക്കാപ്പിള്ളി ഹയര്‍സെക്കന്ററി സ്കൂളിന് സമീപത്തെ 50 സെന്റില്‍ നടത്തിയ പുഷ്പ കൃഷിയുടെ വിളവെടുപ്പുത്സവത്തിന്റെ ഉത്ഘാടനം കണ്‍സ്യൂമര്‍ഫെഡ് ചെയര്മാന് അഡ്വ. പി എം ഇസ്മയില്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ആര് .രാജീവ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് റ്റി.എം. ജോയി, ഭരണസമിതി അംഗങ്ങളായ പി. എം. അലി, കെ അജയന്, കെ. എം. സീതി, സി..എച്ച് .നാസര്‍, ലാലു എന്‍ , സെക്രട്ടറി എന്‍ .എം .കിഷോര്‍, വി .എച്ച് .ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
മൂവാറ്രുപുഴ കാര്‍ഷീക സഹകരണ ബാങ്ക് പായിപ്രയിലെ കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ നടത്തിയ വെന്തി പൂക്കൃഷിയാണ് ഉത്സവ പ്രതീതിയില്‍ വിളവെടുപ്പ് നടത്തിയത് . വെറുതെകിടന്ന 50 സെന്റ് സ്ഥലത്താണ് പൂക്കൃഷി നടത്തിയത് . മഞ്ഞ , ഓറഞ്ച് നിറങ്ങളിലുള്ള 2500 ലധികം വെന്തി തൈകളാണ് കൃഷിചെയ്തത്. നല്ലയിനം വെന്തിതൈകള് ഉല്പാദിപ്പിക്കുന്ന നേഴ്സറിയില്‍ നിന്നാണ് തൈകള്‍ വാങ്ങിയത്. ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് കൃഷി നടത്തിയത് .വെന്തിചെടിതൈകളുടെ നടീല്‍ ഉള്‍പ്പെടെ എല്ലാ ജോലികളും ബാങ്കിന്റെ മേല്‍നോട്ടത്തിലുള്ള വനിതാ വിംഗാണ് നിര്‍വഹിച്ചത് .ഓരോ ചെടിയില്‍ നിന്നും ഒരു കിലോ പൂക്കള്‍ വീതം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2500 കിലോയ്ക്കടുത്ത് പൂക്കള്‍ വില്‍പ്പന നടത്താനാകുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്. ഇതര സഹാദര ബാങ്കുകള്‍ , സ്കൂളുകള്‍ ,കോളേജുള്‍പ്പടെയുള്ള മറ്റു സ്ഥാപനങ്ങളുടെ ഓണാ പൂക്കളത്തിനും ,പൂക്കടകളിലും, സംഘടനകള്‍ക്കുമായി ചെറിയവിലക്ക് വില്‍പ്പന നടത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ബാങ്ക് പ്രസിഡന്റ് ആര്.രാജീവ് പറഞ്ഞു


