ന്യൂഡല്‍ഹി: ഇസ്ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള പാക്കിസ്ഥാന്റെ നീക്കങ്ങള്‍ ഫലംകണ്ടില്ല. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യോഗം ബഹിഷ്കരിച്ചു. സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഖുറേഷി പാര്‍ലമെന്റിനെ അറിയിച്ചു. ഖുറേഷിക്ക് പകരം നയതന്ത്രപ്രതിനിധികള്‍ ദ്വിദിന യോഗത്തില്‍ പങ്കെടുക്കും.
Pakistan Foreign Minister Shah Mehmood Qureshi: I will not attend Council of Foreign Ministers as a matter of principle for having extended invitation as a Guest of Honour to Sushma Swaraj. (file pic) pic.twitter.com/eRIiSVkox7
— ANI (@ANI) March 1, 2019
അബുദാബിയില്‍ ഇന്നും നാളെയുമാണ് യോഗം നടക്കുന്നത്. ഒഐസി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. മേഖലയിലെ ഭീകരവാദ പ്രശ്നങ്ങള്‍ സുഷമ സ്വരാജ് യോഗത്തില്‍ ഉന്നയിക്കുമെന്നാണ് കരുതുന്നത്.
പാക്കിസ്ഥാന് അംഗമായ ഒഐസിയുടെ അബുദാബിയിലെ സമ്മേളനത്തിലെ അതിഥി രാഷ്ട്രമാണ് ഇന്ത്യ. ഇത് ആദ്യമായാണ് ഒഐസി സമ്മേളനത്തില്‍ നിരീക്ഷകരാജ്യമായി ഇന്ത്യയെ ക്ഷണിക്കുന്നത്. യുഎഇ വിദേശകാര്യ മന്ത്രി ഷേക്ക് അബ്ദുള്ള ബിന്‍ സയീദ് അല്‍ നഹ്യാനാണ് ഇന്ത്യയെ ക്ഷണിച്ചത്.


