ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സര്‍ക്കാര്‍ അധികാരമേറ്റു. സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.റാഞ്ചിയിലെ മൊറാബാദി മൈതാനത്തായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമ വേദി കൂടിയായി സത്യപ്രതിജ്ഞ ചടങ്ങ്.

