ഡിസിസി അധ്യക്ഷ പട്ടികയില്‍ പോരായ്മകളുണ്ടെങ്കില്‍ തിരുത്താമെന്ന് കെ സുധാകരന്. പട്ടിക നൂറു ശതമാനം കുറ്റമറ്റതെന്ന അഭിപ്രായം തനിക്കുമില്ലെന്ന് കെ സുധാകരന്. ചര്‍ച്ച നടത്തിയില്ലെന്ന ആരോപണം തെറ്റെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്. മുന്‍കാലങ്ങളിലെ പോലെ ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദം വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രണ്ടു വട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇല്ലെന്ന് പറയുന്നത് അസത്യവും വാസ്തവിരുദ്ധവുമാണ്. അവരുടെ നിര്‍ദേശങ്ങള്‍ എഴുതിവച്ച ഡയറിക്കുറിപ്പ് സുധാകരന് വാര്‍ത്താ സമ്മേളത്തില്‍ ഉയര്‍ത്തിക്കാട്ടി. ഇവര്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചപ്പോള്‍ എന്ത് ചര്‍ച്ചയാണ് നടത്തിയത്? നാലു വര്‍ഷം കെപിസിസി വൈസ് പ്രസിഡന്റായിരുന്ന എന്നോട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടി അങ്ങനെ പറയരുതായിരുന്നു. അതില്‍ സങ്കടമുണ്ട്. പട്ടിക നല്‍കാമെന്ന് പറഞ്ഞു. പിന്നീട് നല്‍കിയില്ല. ചെന്നിത്തല പട്ടിക നല്‍കേണ്ടെന്ന് പറഞ്ഞതായും ഉമ്മന്‍ ചാണ്ടി തന്നെ അറിയിച്ചു സുധാകരന് പറഞ്ഞു.
കൂടാതെ കെ ശിവദാസന്‍ നായര്‍ക്കെതിരായ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെ സുധാകരന്. അച്ചടക്കം ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടിയില്ലാതെ മുന്നോട്ട് പോകില്ല. പരസ്യപ്രതികരണം നടത്തിയാല്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വിശദീകരണം ആവശ്യമില്ലാത്ത തെറ്റാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തത്. തുടര്‍ നടപടികള്‍ വിശദികരണം കേട്ട ശേഷമെന്നും കെ സുധാകരന്. പരസ്യ പ്രതികരണം നടത്തിയാല്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


