ആലുവ : കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വിഷരഹിത പച്ചക്കറികള്‍ വീട്ടില്‍ വിളയിക്കുന്ന ഹരിതസമൃദ്ധി പദ്ധതി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗം ബേബി മുണ്ടാടന്‍ തൈകള്‍ ഏറ്റുവാങ്ങി.
ചീര, മുളക്, തക്കാളി, വെണ്ട, വഴുതന, പയര്‍ എന്നിവയുടെ ഉയര്‍ന്ന ഗുണമേന്മയുള്ള തൈകളാണ് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചന്ദ്രശേഖരന്‍നായര്‍ അധ്യക്ഷനായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ബേബി മുണ്ടാടന്‍, പായിപ്ര കൃഷ്ണന്, ജിസണ് ജോര്‍ജ്, സി.കെ. സത്യന്, ബോബി കുറുപ്പത്ത്, സെബാസ്റ്റ്യന്‍ പൈനാടത്ത്, ആന്റണി മാഞ്ഞൂരാന്, സന്തോഷ് വര്‍ഗീസ്, ജോഷ്വാ തായങ്കേരി, ജേക്കബ് കളപ്പറമ്പത്ത്, എ.വി. റോയ്, വര്‍ഗീസ് കോയിക്കര, ടി.എം. നജീബ് എന്നിവര്‍ സംസാരിച്ചു.