തിരുവനന്തപുരം: പൗരത്വ പ്രതിഷേധത്തിനെതിരായ കരസേന മേധാവിയുടെ പരാമർശത്തിനെതിരെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പട്ടാളം രാഷ്ട്രീയത്തിൽ ഇടപെടുന്നത് പാകിസ്ഥാൻ സേനയുടെ മാതൃകയാണെന്ന് വേണുഗോപാൽ പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ ഇതുവരേയും സൈന്യം രാഷ്ട്രീയ പ്രസ്താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വനിയമ പ്രതിഷേധങ്ങൾക്കെതിരെയുള്ള ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവന രാജ്യത്ത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. വിദ്യാർത്ഥി പ്രക്ഷോഭം അക്രമത്തിലേക്ക് നീങ്ങിയതിനെക്കുറിച്ചുള്ള ജനറൽ ബിപിൻ റാവത്തിൻറെ പ്രസ്താവനയാണ് പ്രതിപക്ഷത്തിൻറെ കടുത്ത വിമർശനത്തിനിടയാക്കിയത്.
പട്ടാളം രാഷ്ട്രീയത്തിൽ ഇടപെടുന്നത് പാകിസ്ഥാൻ സേനയുടെ മാതൃകയെന്ന് കെസി വേണുഗോപാൽ
by NEWS DESK 3
by NEWS DESK 3

