ന്യൂഡല്‍ഹി: മൂന് കേന്ദ്രമന്ത്രി പി ചിദംബരം പ്രതിയായ ഐഎന്‍എക്സ് മീഡിയ അഴിമതികേസില്‍ ചിദംബരത്തിന്റെ വിദേശ നിക്ഷേപത്തിന്റെ തെളിവുകള്‍ കിട്ടിയതായി സാമ്പത്തിക രഹസ്യാനേഷണ വിഭാഗം. 12 രാജ്യങ്ങളിലെ നിക്ഷേത്തിന്റെ വിവരങ്ങള്‍ കിട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റാണ് അറിയിച്ചിരിക്കുന്നത്. വിവരം ഉടന്‍ സുപ്രീംകോടതിയ്ക്ക് കൈമാറുമെന്നാണ് വിവരം.
ചിദംബരത്തിന്റെ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഒരു ഹര്‍ജിയും എന്‍ഫോഴ്സ്മെന്റ് അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള മറ്റൊരു ഹര്‍ജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.
അര്‍ജന്റീന, ഓസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, സൗത്ത് ആഫ്രിക്ക സ്പെയിന് ശ്രീലങ്ക ഉള്‍പ്പടെ ഉള്ള രാജ്യങ്ങളില്‍ നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും ഉണ്ടെന്നാണ് സാമ്പത്തീക രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നിക്ഷേപമോ വസ്തുവകകളായോ ആയിട്ടാണ് സ്വത്തുക്കള്‍. രേഖകളില്‍ മാത്രമുള്ള പേപ്പര്‍ കമ്പനികള്‍ രൂപീകരിച്ചാണ് ഇവ നില നിര്‍ത്തിയിട്ടുള്ളത്.
ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാന്‍ അനുവാദം നല്‍കണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അന്വേഷണത്തോട് സഹകരിക്കാന്‍ ചിദംബരം കൂട്ടാക്കിയില്ലെന്നും പറയുന്നു. അതുകൊണ്ട് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുക.


