മൂവാറ്റുപുഴ: വ്യാജ പ്രചാരണ ബോര്‍ഡുകള്‍ക്കെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി. ഇടുക്കി എംപിയായ ഡീന്‍ കുര്യാക്കോസ് എംപി ഫണ്ട് പൂര്‍ണ്ണമായി ചിലവഴിച്ചില്ലന്ന പേരില്‍ സ്ഥാപിച്ച വ്യാജ പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീക്കാണ് ഇടുക്കി പാര്‍ലമെന്റ് വരണാധികാരിക്ക് പരാതിനല്‍കിയത്.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ അന്‍പതോളം സ്ഥലങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലയില്‍ 100 ശതമാനം തുകയും വിനിയോഗിക്കുവാന്‍ വേണ്ട ഭരണാനുമതി അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ എംപി 2014-19 കാലയളവില്‍ വിനിയോഗിക്കാതെ വെച്ച, 1,91,70,086.43 തുക കൂടി പാഴാക്കി കളയാതെ, അത് വിനിയോഗിക്കുവാന്‍ വേണ്ട ഭരണാനുമതിയും ലഭിച്ചതായി പരാതിയില്‍ പറയുന്നു.