ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ വക്താവായി മുന്‍ മാധ്യമപ്രവര്‍ത്തക സുപ്രിയ ശ്രിനാതെയെ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. എ.ഐ.സി.സി വാര്‍ത്താ വിനിമയ വിഭാഗം ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജെവാലയാണ് നിയമന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ചില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ സുപ്രിയ മത്സരിച്ചിരുന്നു.