ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി പ്രദേശിക നേതാവ് കൊല്ലപ്പെട്ട നിലയില്‍. കുര്‍നൂള്‍ സ്വദേശിയായ സുബ്ബറാവു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍സിപി അംഗങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ജഗന് അധികാരത്തിലെത്തിയ ശേഷം രാഷ്ട്രീയ വൈരാഗ്യം വെച്ച് പുലര്‍ത്തി നിരവധി ടിഡിപി നേതാക്കളെ കേസില്‍ പെടുത്തുകയോ മര്‍ദ്ദിക്കുകയോ ചെയ്യുന്നത് പതിവാണെന്നാണ് ആരോപണം.
സുബ്ബറാവു 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ടിഡിപി സ്ഥാനാര്‍ത്ഥിയായിരുന്ന ജഗന് റെഡ്ഡിയുടെ പ്രചാരണത്തിന് സജ്ജീവ പ്രവര്‍ത്തകനായിരുന്നു സുബ്ബറാവു. വളരെ ആസൂത്രിതമായാണ് സംഘം സുബ്ബറാവുവിനെ കൊലപ്പെടുത്തിയത്. ഇയാള്‍ സംഭവ സ്ഥലത്ത് എത്തിയെന്ന് മനസിലാക്കിയ കൊലപാതക സംഘം കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാളുടെ തല കല്ലു കൊണ്ട് അടിച്ചു തകര്‍ക്കാനും ഇവര്‍ ശ്രമിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സാമ്പത്തിക തര്‍ക്കങ്ങളാണോ രാഷ്ട്രീയ വൈരാഗ്യമാണെ കൊലപാതകത്തില്‍ കലാശിച്ചതെന്നുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.


