രഹ്ന മുസ്ലിം നാമധാരി മാത്രം; പശ്ചാത്തലം അന്വേഷിക്കണം- കുഞ്ഞാലിക്കുട്ടി
മലപ്പുറം: ശബരിമലയിലേക്ക് പുറപ്പെട്ട രഹ്ന ഫാത്തിമ മുസ്ലിം നാമധാരി മാത്രമാണെന്നും അവരുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും
പി.കെ കുഞ്ഞാലിക്കുട്ടി. ആക്ടിവിസ്റ്റീവുകളെയും കൊണ്ട് പോലീസ് പോകുന്നത് നാണം കെട്ട കാഴ്ചയാണ്. കോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ സര്‍ക്കാര്‍ ബുദ്ധിശൂന്യത കാണിക്കുന്നു. സംഘപരിവാറിന് രംഗം വഷളാക്കാനുള്ള സൗകര്യം നല്കുന്നു.
നാടിന്റെ സാമുദായിക സൗഹാര്‍ദം ബലി കൊടുക്കുകയാണ് സര്‍ക്കാര്‍. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


