ഭുവനേശ്വര്‍: ബിജെഡി പ്രസിഡന്റും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഹിന്ജിലി, ബീജേപുര് എന്നീ രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കും.

2000 മുതല്‍ ഹിന്ജിലിയാണ് അദ്ദേഹത്തിന്റെ മണ്ഡലം. എന്നാല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഒഡീഷയില്‍ ബിജെപി ഉയര്‍ത്തിയ വെല്ലുവിളി കണക്കിലെടുത്താണ് ബീജേപൂരില് നിന്നു കൂടി മത്സരിക്കാന്‍ തീരുമാനിച്ചത്.


