കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയും എന്‍ആര്‍സിക്കെതിരേയുമുള്ള സംയുക്ത സമിതി നടത്തുന്ന ഹര്‍ത്താലിനിടെ കോഴിക്കോട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ച രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഹൈക്കോടതി നിര്‍ദേശത്തിനു വിരുദ്ധയാണ് ഹര്‍ത്താല്‍ ആഹ്വാനെ ചെയ്തതെന്നും അത് പിന്‍വലിക്കണമെന്നും നേരത്തെ ഡി ജി പി ആവശ്യപ്പെട്ടിരുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ഇതിന് തയാറാകാതിരുന്നതോടെ യാതൊരു വിധ അക്രമ ശ്രമങ്ങളും അനുവദിക്കില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.


