Second Economic Relief Package
കേന്ദ്ര ധനമന്ത്രി ഘട്ടം ഘട്ടമായി പ്രഖ്യാപിച്ച രണ്ടാം സാമ്പത്തിക ആശ്വാസ പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നതും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നതുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ അഭിപ്രായപ്പെട്ടു.
വലിയ പ്രതീക്ഷയോടു കൂടിയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തെത്തുടര്ന്നുള്ള പാക്കേജ് പ്രഖ്യാപനത്തെ രാജ്യം കാത്തിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി മൂലം രാജ്യം നേരിടുന്ന അടിയന്തിര സാഹചര്യത്തെ മറികടക്കുവാനുതകുന്ന നടപടികള്‍ പാക്കേജിന്റെ ഭാഗമായി ഉണ്ടായില്ല. സ്വദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ നിയമ ഭേദഗതികളും രാജ്യ സമ്പത്തിന്റെ വ്യാപകമായ സ്വകാര്യവല്‍ക്കരണവുമാണ് ആശ്വാസ പാക്കേജായി അവതരിപ്പിച്ചത്. ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയങ്ങളി ല്‍ പോലും ഏകപക്ഷീയമായ പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നടത്തിയിരിക്കുന്നത്. കരിഞ്ചത്തയ്ക്കും പൂഴ്ത്തിവയ്പ്പിനും ഇടയാക്കുന്ന തരത്തി ല്‍ അവശ്യ സാധന നിയമം ഭേതഗതി ചെയ്തതും കാര്‍ഷിക മേഖലയി ല്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുവാദം നല്കിയതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രതിരോധ ഉപകരണ നിര്‍മ്മാണ രംഗത്തും ഖനി, ബഹിരാകാശ ഗവേഷണം, ആണവോര്‍ജ്ജം എന്നീ മേഖലകളിലും പരിധിവിട്ട വിദേശ നിക്ഷപാനുമതിയും സ്വകാര്യവല്‍ക്കരണവും അനുവദിച്ചത് രാജ്യ സുരക്ഷയെ അപകടത്തിലാക്കും.. പാര്‍ലമെന്റിന്റെ വിശദ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടുന്ന നയപരമായ ഇത്തരം വിഷയങ്ങളെ ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി അവതരിപ്പിച്ചത് ദുരന്തത്തെയും അവസരമായിക്കാണുന്ന ഹീന തന്ത്രത്തിന് ഉദാഹരണമാണ്.
ജനങ്ങളുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന തരത്തി ല്‍ നേരിട്ടുള്ള സാമ്പത്തിക സഹായവും, കര്‍ഷകരും ഇടത്തരക്കാരും എടുത്തിട്ടുള്ള വായ്പ്പകള്‍ക്ക് പലിശ സബ്സിഡിയും ദീര്‍ഘകാല മൊറോട്ടോറിയവും പ്രഖ്യാപിക്കുന്നതിനു പകരം സര്‍ക്കാരിന്റെ അജണ്ടക ള്‍ നടപ്പിലാക്കാനുള്ള അവസരമായി കോവിഡ് മൂലമുള്ള ലോക്ക് ഡൌണ്‍ സാഹചര്യത്തെ ഉപയോഗിച്ച ധനമന്ത്രിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. രാജ്യത്തെ വിറ്റുതുലക്കുന്ന പാക്കേജിന് സ്വയം പര്യാപ്ത ALഭാരതം എന്നു പേരിട്ടത് വിരോധാഭാസമാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു


