കൊറോണയുടെ മറവില്‍ രാജ്യം വില്‍ക്കരുതെന്ന് മുന്‍മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു.
ഇരുപത് ലക്ഷം കോടി രൂപയുടെ കോറോണാനുബന്ധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനവുമായാണ് ഇക്കഴിഞ്ഞ മെയ്യ് പന്തണ്ടിന് കോറോണ നിയന്ത്രണ നടപടികൾക്കു പ്രധാനമന്ത്രി തുടക്കമിട്ടത്. എന്നാൽ കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി നിർമ്മല സീതാരാമൻ അഞ്ചു ഘട്ടങ്ങളിലായി നടത്തിയ പദ്ധതി വിശദീകരണത്തിലൂടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പതിവു വാഗ്ദാന പെരുമഴ മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് ലക്ഷം കോടി രൂപയുടെ കോറോണാനുബന്ധ സാമ്പത്തിക പാക്കേജ് പ്രഖ്യാപനവുമായാണ് ഇക്കഴിഞ്ഞ മെയ്യ് പന്തണ്ടിന് കോറോണ നിയന്ത്രണ നടപടികൾക്കു പ്രധാനമന്ത്രി തുടക്കമിട്ടത്. എന്നാൽ കേന്ദ്ര ധനകാര്യ വകുപ്പു മന്ത്രി നിർമ്മല സീതാരാമൻ അഞ്ചു ഘട്ടങ്ങളിലായി നടത്തിയ പദ്ധതി വിശദീകരണത്തിലൂടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പതിവു വാഗ്ദാന പെരുമഴ മാത്രമാണെന്ന് വ്യക്തമായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
വാഗ്ദാനങ്ങൾ നല്കി ജനങ്ങളെ മോഹിപ്പിക്കുക എന്നത് പ്രധാനമന്തിയുടെ പതിവു പരിപാടിയായി മാറിയിരിക്കുകയാണ്. ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം കണ്ടെത്തി പതിനഞ്ചു ലക്ഷം രൂപ വീതം ഓരോ ഇന്ത്യക്കാരൻ്റെയും ബാങ്ക് അക്കൗണ്ടിലേക്കു നല്‍കുമെന്നായിരുന്നു 2014 തിരഞ്ഞെടുപ്പ് കാലത്തെ മോദിയുടെ ആദ്യ വാഗ്ദാനം. എന്നാൽ ഇതുവരെയും ആ വാഗ്ദാനം നടപ്പിലായില്ല. അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റെയും നോട്ട് നിരോധിച്ച 2016 നവംബർ എട്ടിൻ്റെ വാഗ്ദാനം പുതിയ ഒരിന്ത്യയ്ക്കു വേണ്ടിയാണെന്നുള്ളതായിരുന്നു. കാശ്മീർ പട്ടാള ക്യാമ്പാക്കി മാറ്റി എന്നതല്ലാതെ നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് ഒരു മാറ്റവും ഉണ്ടായില്ല. കള്ളപണം ഇല്ലാതാക്കുന്നതിലൂടെ ഇന്ത്യയിലെ പാകിസ്ഥാൻ്റെ ഭീകരപ്രവർത്തനം അവസാനിപ്പിക്കാനാവും എന്നു പറഞ്ഞു നടപ്പിലാക്കിയ നോട്ടു നിരോധനം തകർത്തത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെയാണ്.
പാർലമെൻ്റിൽ ചർച്ച ചെയ്യാതെ ഏകപക്ഷിയമായി ഒരർദ്ധരാത്രിയിൽ മണിയടിച്ചു കൊണ്ടു വന്ന അശാസ്ത്രിയമായ ജി.എസ്.ടി പ്രഖ്യാപനത്തിൻ്റെ ഫലമായി രാജ്യത്തുണ്ടായ സാമ്പത്തിക തകർച്ചയുടെ വിഭ്രാന്തി ഇതുവരെ വിട്ടുമാറിയിട്ടില്ല. കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി മാർച്ച് ഇരുപത്തി ഒന്നിനു രാജ്യം താഴിട്ടു പൂട്ടിയതിൻ്റെ ആകുലതകൾ തുടച്ചു മാറ്റുന്നതിനു പകരം സ്വകാര്യ – വിദേശ നിക്ഷേപങ്ങൾക്ക് രാജ്യം മുഴുവനായി തുറന്നിട്ടു കൊടുത്ത് ജനങ്ങളുടെ ദുരിത സാഹചര്യത്തെ ബി.ജെ.പി. സർക്കാർ പൂർണ്ണമായും മുതലെടുക്കുകയായിരുന്നു. നാലായിരത്തി എഴുന്നുറ്റി പതിമൂന്നു കോടി രൂപ മാത്രമാണ് സംസ്ഥാനങ്ങൾക്കാകമാനം ദുരിത നിവാരണത്തിനായി അനുവദിച്ചിട്ടുള്ളത്.
കോവിഡു നിയന്ത്രണത്തിൽ കേരളം ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ സ്വീകരിച്ച ഫലപ്രദമായ നടപടികൾക്ക് ആവശ്യമായ പിന്തുണ നല്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറായില്ല. ജീവനുണ്ടെങ്കിലെ ജീവിതമുള്ളു എന്നതുപോലെയുള്ള മുദ്രാവാക്യങ്ങളിലൂടെ സമ്പൂർണ്ണ സ്വകാര്യവത്ക്കരണത്തിനുള്ള പുതിയ തന്ത്രങ്ങൾ മെനയുകയാണ് മോദിയും ബി.ജെ.പി. സർക്കാരും. ലോകരാജ്യങ്ങൾക്കു മുന്നിൽ അപമാനകരമായ അതിഥി തൊഴിലാളികളുടെ പലായനം പ്രധാനമന്ത്രിയുടെ കൺമുന്നിലാണ് നടക്കുന്നത്. കനത്ത ചൂടിൽ ദൽഹിയുടെ തെരുവുകളിലൂടെ അമ്മമാരും കുഞ്ഞുങ്ങളും നടന്നു നീങ്ങുന്ന കാഴ്ച ദു:ഖകരമാണ്. രാജ്യത്ത് ഓരോ ദിവസവും വർദ്ധിച്ചു വരുന്ന കോറോണ വ്യാപനത്തെ ഫലപ്രദമായി നിയന്ത്രിക്കാനും രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയിൽ നിന്നു രക്ഷപെടുത്താനും നടപടികൾ ആവിഷ്ക്കരിക്കുകയാണ് വേണ്ടത്. സംസ്ഥാന സർക്കാരുകളെയും പ്രതിപക്ഷ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് ആശ്വാസ നടപടികൾക്കു രൂപം കൊടുക്കുകയാണ് ഇത്തരുണത്തിൽ സർക്കാർ ചെയ്യേണ്ടത്.

