പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കാര്യങ്ങള്‍ മനസിലാക്കാന്‍ സമയമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോവിഡ് പ്രതിരോധ നടപടികള്‍ അറിയിക്കാനുള്ള ദിവസേനയുള്ള തന്റെ വാര്‍ത്താസമ്മേളനം ഇനി മുതല്‍ ഇടവിട്ട ദിവസങ്ങളിലായിരിക്കുമെന്നും മുഖ്യമന്ത്രി. ആവശ്യമെങ്കില്‍ അല്ലാതെയും മാധ്യമങ്ങളെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

