കൊയിലാണ്ടി : ലോക്സഭയിലേക്ക് വടകരയില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.ജയരാജന് ഫോണിലൂടെ വധഭീഷണി. കൊയിലാണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടെയാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്മാറണമെന്നും തട്ടിക്കളയുമെന്നുമുള്ള ഭീഷണി. ഇന്റര്‍നെറ്റ് കോള്‍വഴി വന്നത്.

തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.എന്‍.ഷംസീര്‍ എംഎല്‍എ വടകര എസ്പിക്ക് ഇതുസംബന്ധിച്ച് പരാതി നല്കി തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


