മരട് : മരട് ഫ്ളാറ്റ് വിഷയത്തില്‍ ഫ്ളാറ്റ് നിര്‍മ്മാതാക്കള്‍ക്കും നിര്മ്മാണത്തിന്അനുമതി നല്കിയ ഉദ്യോഗസ്ഥര്‍ക്കും ഭരണ സമിതിക്കുമെതിരെ നിയമ നടപടി എടുക്കണമെന്ന് എഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി എന്‍.അരുണ്‍ ആവശ്യപ്പെട്ടു. നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയവരും നിയമലംഘനനത്തിന് അനുമതി നല്കിയവരുമാണ് ശിക്ഷിക്കപ്പെടേണ്ടത്.
പണത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലത്തില്‍ നിയമവിരുദ്ധമായി നിര്‍മ്മാണം നടത്തിയ നിര്‍മ്മാതാക്കള്‍, അനുമതി നല്കിയ അന്നത്തെ മരട് പഞ്ചായത്ത് സെക്രട്ടറി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ഭരണ സമിതി എന്നിവരാണ് യഥാര്‍ത്ഥ പ്രതികള്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് ഇവരില്‍ നിന്നും പിഴ ഈടാക്കുവാന്‍ ഗവണ്മെന്റ് തയ്യാറാകണം.
നിയമലംഘനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനുതകും വിധം
മാതൃകാപരമായ നിയമ നടപടിയാണ് ആവശ്യം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാത്ത വിധം ശക്മായ സന്ദേശം നല്‍കുന്നത് കൂടിയാവണം നടപടി. വഞ്ചിതരായ ഫ്ളാറ്റ്ഉടമകള്ക്കുണ്ടാവുന്ന നഷ്ടപരിഹാരം ഇവരില്‍ നിന്ന് ഈടാക്കണമെന്നും എന്‍. അരുണ്‍ ആവശ്യപ്പെട്ടു.

