ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഈ വിഷയത്തില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതിര്‍ത്തികളില്‍ പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയ നടപടിയും അദ്ദേഹം ചോദ്യം ചെയ്തു.
പാസ് വിതരണം മുടക്കിയത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല, അതിര്‍ത്തിയിലുള്ളവരെ കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഏര്‍പ്പെടുത്തുന്നില്ല. ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് പത്ത് ദിവസമായി മുഖ്യമന്ത്രി പറയുന്നു, ഇതുവരെ നടപടിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

