കണ്ണൂര്‍: എ കെ ആന്റെണിക്കെതിരെ പി ജയരാജന്. തന്നെ കീചകന് എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് ആര്‍എസ്എസിന്റെ സ്വരമെന്ന് പി ജയരാജന്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് എ കെ ആന്റണി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ വ്യക്തിപരമായി അവഹേളിച്ച് പ്രസംഗിച്ചത്.

പി ജയരജനെ കീചകനോടുപമിച്ചായിരുന്നു ആന്റണിയുടെ പ്രസംഗം. ആര്‍എസ്എസിനെ പ്രീണിപ്പിച്ച് വോട്ടുകള്‍ നേടാനുള്ള നീക്കമാണ് ആന്റണി ശ്രമിക്കുന്നതെന്നും പി ജയരാജന് പറഞ്ഞു. ആര് എസ് എസിനെ പ്രീണിപ്പിക്കാനാണ് ആന്റണി വ്യക്തിഹത്യ നടത്തുന്നത് .
ഇത് വഴി ആര് എസ് എസ് വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പിക്കാനാണ് ആന്റണിയുടെ ശ്രമം. കോണ്‍ഗ്രസിന്റെയും ആര് എസ് എസിന്റെയും നീക്കങ്ങള്‍ വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയുമെന്നും ജയരാജന് കൂട്ടിച്ചേര്‍ത്തു.


