നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ഇന്ന് ആഹ്ലാദം പങ്കുവയ്ക്കും. കേരളമാകെ കുടുംബങ്ങള്‍ ഇന്ന് ദീപം തെളിയിച്ച് സന്തോഷം പരിസരമാകെ പങ്കുവയ്ക്കും എല്‍ഡിഎഫ് അറിയിച്ചു.
വെള്ളിയാഴ്ച വിജയ ദിനാചരണത്തിനുള്ള എല്‍ഡിഎഫ് ആഹ്വാനം സംസ്ഥാനത്തെ കുടുംബങ്ങളൊന്നാകെ ഏറ്റെടുക്കും. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളിലേക്ക് സന്തോഷ പ്രകടനം ഒതുക്കാന്‍ എല്‍ഡിഎഫ് അഭ്യര്‍ഥിച്ചിരുന്നു. അതിനാലാണ് വീടും പരിസരവുമായി ആഘോഷം പരിമിതപ്പെടുത്തുന്നത്.
വൈകിട്ട് ഏഴിന് വീടുകളില്‍ ദീപശിഖ തെളിയിക്കും. പൂത്തിരിയും മണ്‍ചെരാതുകളും കത്തിക്കും. കുടംബാംഗങ്ങളില്‍ മധുരം പങ്കിടീലും ആഘോഷത്തിന്റെ ഭാഗമാകും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകുമിതെന്ന് എല്‍ഡിഎഫ് അറിയിച്ചു.


