തൃശൂര്‍: ലീഡര്‍ കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു. ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശിയ ആസ്ഥാനത്തെത്തുന്ന പദ്മജ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇവിടെവച്ചാണ് അംഗത്വം സ്വീകരിക്കുക. ലീഡറുടെ മകളുടെ തീരുമാനം കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയിട്ടുണ്ട്.
അംഗത്വം സ്വീകരിക്കുന്നതിന് മുന്നോടിയായി സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് കോണ്‍ഗ്രസിനെ പൂര്‍ണ്ണമായി ഒഴിവാക്കി.ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും കോണ്‍ഗ്രസ് എന്ന വിവരങ്ങള്‍ പത്മജ നീക്കി. ഇന്ത്യന്‍ പൊളിറ്റീഷ്യന് ഫ്രം കേരളയെന്നാണ് ഫേസ്ബുക്കില്‍ പുതുതായി ചേര്‍ത്തത്.
കോണ്‍ഗ്രസില്‍ വര്‍ഷങ്ങളായി തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് അവര്‍ ബി.ജെ.പിയിലേക്ക് വരുന്നത്. ബിജെപിയുട ദേശീയ നേതാക്കളുമായി കഴിഞ്ഞ ദിവസവും പദ്മജ ചര്‍ച്ച നടത്തിയിരുന്നു. കെ.സി വേണുഗോപാലിന്റെ അടക്കമുള്ള അനുനയ നീക്കങ്ങള്‍ അവര്‍ തള്ളിക്കളഞ്ഞു.


