തൃശ്ശൂര്‍: നാട്ടിക എംഎല്‍എ സി സി മുകുന്ദന്റെ പിഎ അസ്ഹര്‍ മജീദിനെ സിപിഐയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലും സംഘടനാ തീരുമാനം നടപ്പിലാക്കാത്തതിലുമാണ് നടപടി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഇയാളെ കഴിഞ്ഞ ഡിസംബറില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. അച്ചടക്ക നടപടിയ്ക്ക് ശേഷവും സി സി മുകുന്ദന് ഇയാളെ സ്റ്റാഫായി ഒപ്പം കൂട്ടി. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് തീരുമാനിച്ചത്.