ഡല്‍ഹി: സുരേഷ് ഗോപി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരം ഏല്ക്കുന്ന ചടങ്ങില്‍ തന്നെ സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയും നടത്തും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം സുരേഷ് ഗോപി വ്യാഴാഴ്ച ഡെല്‍ഹിയില്‍ എത്തും. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം ചര്‍ച്ചനടത്തി. കേരളത്തില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് സുരേഷ്ഗോപിക്ക് നെറുക്ക് വീണത്.
പുതിയ സര്‍ക്കാരിന്റെ സത്യപ്രതിഞ്ജ ശനിയാഴ്ച എന്നാണ് നിലവിലെ പരിപാടി. തൃശൂരില്‍ അതിപ്രഗല്ഭരായ സംസ്ഥാനത്തെ രണ്ട് മുന്‍ മന്ത്രിമാരായിരുന്നു സുരേഷ് ഗോപിയുടെ എതിരാളികള്‍. 75000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ഇവിടെ മിന്നുംവിജയം നേടിയത്. അതുകൊണ്ട് തന്നെ കേരളത്തിനുള്ള സമ്മാനമായി സുരേഷ്ഗോപിയെ പ്രധാനമന്ത്രിക്കൊപ്പം സത്യപ്രതിഞ്ജ ചെയ്യുന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് നീ്ക്കം.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ഥി കേരളത്തില്‍ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. മുന്‍പ് ഐഫ്ഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പിസി തോമസ് വിജയിച്ചിരുന്നു. 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഓ രാജഗോപാല്‍ നേമം മണ്ഡലത്തിലും വിജയിച്ചിരുന്നു.