കൊല്ലം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ നടന് കൊല്ലം തുളസിക്ക് കരുനാഗപ്പള്ളി മുന്‍സിപ്പല്‍ കോടതി ജാമ്യം അനുവദിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് ജാമ്യം.

ഇന്ന് രാവിലെ ചവറ സി ഐക്ക് മുമ്പാകെ കീഴടങ്ങിയ കൊല്ലം തുളസി കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു. തുടര്‍ന്ന് അസുഖത്തിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ രേഖകള്‍ പരിശോധിച്ച ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള നയിച്ച ശബരിമല സംരക്ഷണ ജാഥയ്ക്ക് കൊല്ലം ചവറയില്‍ നല്കിയ സ്വീകരണയോഗത്തില്‍ കൊല്ലം തുളസി നടത്തിയ പ്രസംഗം സ്ത്രീവിരുദ്ധമാണെന്നാണ് പരാതി.


