മൂവാറ്റുപുഴ: എ ഐ വൈ എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍. കുട്ടനാട്ടിലെ ദുരിത ബാധിതര്‍ക്കായി ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയില്‍ നടന്നു. എല്‍ദോ എബ്രഹാം എം എല്‍ എ സംഭാവനയായി നല്കിയ അഞ്ഞൂറു കിലോഗ്രാം അരിയും വീട്ടു സാധനങ്ങളും എ.ഐ വൈ എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറി എന്‍.അരുണിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ എ ഐ വൈ എഫ് മണ്ടലം പ്രസിഡണ്ട് കെ.ബി നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ റ്റി.എം ഹാരിസ്, കെ.എ നവാസ്, ജോര്‍ജ് വെട്ടിക്കുഴി, സനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു . ജില്ലയിലെ പതിനാലു മണ്ഡലങ്ങളില്‍ നിന്നു ശേഖരിച്ച ഉല്‍പ്പന്നങ്ങള്‍ ആഗസ്റ്റ് അഞ്ചിന് കുട്ടനാട്ടിലെ ക്യാമ്പുകളില്‍ വിതരണം ചെയ്യും


