യുവധാര ഓണ്‍ലൈനുവേണ്ടി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സ്റ്റുഡിയോയുടെ ഉദ്ഘാടനം സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിക്കും. ഡിവൈഎഫ്ഐ സ്ഥാപക ദിനമായ നവംബര്‍ 3 നാണ് ഉദ്ഘാടനം. ഡിഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ചടങ്ങില്‍ പങ്കെടുക്കും. ചീഫ് എഡിറ്റര്‍ എസ്. സതീഷ്, പബ്ലീഷര്‍ എ.എ. റഹിം, മാനേജര്‍ വി.കെ. സനോജ് എന്നിവര്‍ സംസാരിക്കും.
യുവധാരയുടെ കുന്നുകുഴിയിലെ ആസ്ഥാനമന്ദിരത്തിലാണ് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓണ്‍ലൈനായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. യുവധാര ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലും ഡിവൈഎഫ്ഐ കേരള ഫേസ്ബുക്ക് പേജിലും ചടങ്ങ് തത്സമയം കാണാം.
https://www.facebook.com/yuvadharaonline/
https://www.facebook.com/dyfikeralastatecommittee/
https://www.youtube.com/c/YuvadharaOnline


