തിരുവനന്തപുരം വിവാദങ്ങള്‍ വേണ്ടെന്ന് കെ.മുരളീധരന്. കെ.കരുണാകരന് അനുസ്മരണ പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയേയും ക്ഷണിക്കാത്തതു വിവാദമാക്കിയതോടെയാണ് കെ.മുരളീധരന് രംഗത്തുവന്നത്. എല്ലാ വര്‍ഷവും ഓരോ നേതാക്കളെയാണു വിളിക്കാറുള്ളത്. മുന്‍പ് രമേശ് ചെന്നിത്തലയും വി.ഡി.സതീശനും പങ്കെടുത്തിട്ടുണ്ട്. ഇത്തവണ അതുപോലെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മുരളീധരന് പറഞ്ഞു.
കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള കരുണാകരന് സ്റ്റഡി സെന്റര്‍ ഈ മാസം അഞ്ചിനു തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സതീശനേയും ചെന്നിത്തലയേയും ക്ഷണിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ പുതിയ ചേരി രൂപപ്പെടുന്നുവെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. കെ.മുരളീധരനും സുധാകരനും ചേര്‍ന്ന് പുതിയ ചേരിക്ക് രൂപം കൊടുക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.


