മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഭൂട്ടാ സിംഗ് അന്തരിച്ചു. 86 വയസായിരുന്നു. രാജീവ് ഗാന്ധി മന്ത്രി സഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു ഭൂട്ടാ സിംഗ്. ആദ്യകാല പൊതു പ്രവര്‍ത്തനം അകാലിദളില്‍ തുടങ്ങിയ ഭൂട്ടാസിംഗ് 1960-ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തുടര്‍ന്ന് 1962-ല്‍ മൂന്നാം ലോക്സഭയിലേക്ക് സാധ്ന മണ്ഡലത്തില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെുകയായിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊപ്പം എഴുത്തില്‍ ശ്രദ്ധ ചെലുത്തിയ അദ്ദേഹം പഞ്ചാബി സാഹിത്യത്തേയും സിഖ് ചരിത്രത്തേയും കുറിച്ചുള്ള സമാഹാരവും സ്പീക്കിംഗ് സ്റ്റേറ്റ് എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 1982 ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ഭൂട്ടാസിംഗ് ഗ്യാനി സെയില്‍ സിംഗിനോട് പരാജയപ്പെടുകയായിരുന്നു.
പാവപ്പെട്ടവരുടെയും അധകൃതരുടെയും ശബ്ദമായിരുന്നു ഭൂട്ടാസിംഗെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. സത്യ സന്ധനായ ജന സേവകനെ നഷ്ടപ്പെട്ടുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.


