ഭാര്യയായിരുന്ന സുനന്ദ പുഷ്കറിന്റെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന തരത്തിൽ സംസാരിച്ച മന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ശശി തരൂർ കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദിനെതിരെ നോട്ടീസ് അയച്ചു .എം.പി ശശി തരൂരിനെ മന്ത്രി രവി ശങ്കർ കൊലപാതകി എന്നാണ് വിളിച്ചത്
സുനന്ദ പുഷ്കർ കേസിൽ കോടതിയോ പ്രോസിക്ക്യൂഷനോ തനിക്കെതിരിൽ ഒരു കുറ്റവും ആരോപിച്ചിട്ടില്ല. അന്വേഷണത്തിന്റെ തുടക്കം മുതൽ സർവ പിന്തുണയും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പൊലീസ് ചാർജ് ഷീറ്റിൽ പോലും ശശി തരൂർ കുറ്റക്കാരനാണെന്ന് പറയുന്നില്ല. ഇതാണ് വസ്തുത എന്നിരിക്കെ, കേന്ദ്രമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണന്ന് തരൂർ പറഞ്ഞു.ഒരു നിയമ മന്ത്രിയിൽ നിന്ന് ജനങ്ങൾ എങ്ങനെയാണ് നീതിയും ജനാധിപത്യ മുല്യങ്ങളും പ്രതീക്ഷിക്കുകയെന്നും ശശി തരൂർ ചോദിച്ചു.


