വിരമിക്കല്‍ ദിനത്തില്‍ സുപ്രധാന വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ്. വിചാരണ പൂര്‍ത്തിയാക്കിയ കേസില്‍ മൂന്നുതവണ വിധിപറയാനായി സുരേന്ദര്‍ കുമാര്‍ യാദവിന് കാലാവധി നീട്ടി നല്‍കിയത്. 2000 പേജുള്ള വിധിന്യായമാണ് സുപ്രധാന കേസില്‍ ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് പുറപ്പെടുവിച്ചത്.
തെളിവുകളുടെ അഭാവത്തില്‍ ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതില്‍ മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നായിരുന്നു കോടതി വിധി.


