രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലെത്തി. മരണ സംഖ്യ 94,000 ത്തിലേക്കും അടുക്കുന്നു. ദിവസവും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുന്നു. സ്ഥിതി സങ്കീര്‍ണമായ മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ വീണ്ടും 20,000ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 20,419 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 35,000 മാണ് സംസ്ഥാനത്തെ മരണസംഖ്യ. 13,21,176 പേരാണ് സംസ്ഥാനത്തെ ആകെ രോഗബാധിതര്‍. ആകെ മരണസംഖ്യ 35,191.
അതേസമയം, മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം മുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നു. കര്‍ണാടകയില്‍ 8,811,ആന്ധ്രയില്‍ 7293, തമിഴ്നാട്ടില്‍ 5647 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പ്രതിദിന കേസുകള്‍. പ്രതിദിന കേസുകള്‍ 7000 കടന്ന് കേരളവും, രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയിലേക്കാണ് നീങ്ങുന്നത്.
ബംഗാള്‍, ഡല്‍ഹി, ഒഡിഷ, സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ വര്‍ധിക്കുകയാണ്. അതിനിടെ ഒക്ടോബര്‍ ഒന്ന് മുതല്‍ പശ്ചിമബംഗാളില്‍ സിനിമ ഹാള്‍, ഓപ്പണ്‍ തിയേറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.


