സംസ്ഥാനത്ത് 5378 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5970 പേര് രോഗമുക്തി നേടി. ആകെ 64486 പേര് കോവിഡ് ചികില്‍സയിലുണ്ട്. ഇന്ന് 27 കോവിഡ് മരണം സ്ഥിരീകരിച്ചു. ആകെ മരണം 2148 ആയി.
മലപ്പുറം 719, കോഴിക്കോട് 686, തൃശൂര്‍ 573, എറണാകുളം 472, തിരുവനന്തപുരം 457, കോട്ടയം 425, കൊല്ലം 397, പാലക്കാട് 376, ആലപ്പുഴ 347, ഇടുക്കി 256, കണ്ണൂര്‍ 226, പത്തനംതിട്ട 207, വയനാട് 151, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 55,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.60 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,74,921 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4670 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 582 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 689, കോഴിക്കോട് 632, തൃശൂര്‍ 557, എറണാകുളം 340, തിരുവനന്തപുരം 310, കോട്ടയം 421, കൊല്ലം 390, പാലക്കാട് 229, ആലപ്പുഴ 326, ഇടുക്കി 212, കണ്ണൂര്‍ 184, പത്തനംതിട്ട 156, വയനാട് 142, കാസര്‍ഗോഡ് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

