കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിന് ഫല പ്രഖ്യാപനം. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 2ന്. പത്രികാ സമര്‍പ്പണം മാര്‍ച്ച് 20ന്. മാര്‍ച്ച് 20നാണ് സൂക്ഷ്മ പരിശോധനയും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22 ആണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും.
പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷന് കമ്മീഷന് അറിയിച്ചു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര് മാത്രമേ പാടുള്ളു. പത്രിക നല്കാന് സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും.
വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാമെന്ന് സുനില്‍ അറോറ പറഞ്ഞു. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്്റ്റിംഗും ഏര്‍പ്പെടുത്തും.


