ക്രിസ്തുമസ് വിപണിയില്‍ നക്ഷത്രശോഭ ചാര്‍ത്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരണത്തിന് ശ്രമിക്കുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിലെയും മറ്റ് ക്ലബുകളിലെയും അംഗങ്ങള്‍. വിദ്യാര്‍ത്ഥികള്‍ തന്നെ നിര്‍മ്മിക്കുന്ന എല്‍.ഇ.ഡി നക്ഷത്രങ്ങളും, ചാര്‍ട്ട് പേപ്പറില്‍ കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കാവുന്ന ക്രിസ്തുമസ് ട്രീയും വിപണനത്തിനെത്തിച്ച് കിട്ടുന്ന ലാഭം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. നക്ഷത്ര നിര്‍മ്മാണ സാമഗ്രികളുടെ വില കഴിച്ചാല്‍ തുശ്ചമായ ലാഭം മാത്രമെ ലഭിക്കുവെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളാലാകുന്ന കൈതാങ്ങുക തന്നെയാണ് ഈ കൗമാര മനസുകളുടെ ലക്ഷ്യം.
കോവിഡ് സാഹചര്യത്തില്‍ ഡിസംബറില്‍ സാധാരണയായി നടത്താറുള്ള എന്‍.എസ്.എസിന്റ സപ്തദിന ക്യാമ്പ് ഇല്ലാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലിരുന്നാണ് ക്രിസ്തുമസ് ട്രീയും, നക്ഷത്രവും, പുല്‍ക്കൂടുമൊക്കെ ഒരുക്കുന്നത്. ആധുനിക രീതിയിലുള്ള എല്‍.ഇ.ഡി ബള്‍ബുകളാല്‍ നിര്‍മ്മിച്ച ‘കിം കിം’ നക്ഷത്രങ്ങള്‍ വിപണിയിലെ താരമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണ സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ആഘോഷം പൊടി പൊടിയ്ക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

വി.എച്ച്.എസ്.ഇ സംസ്ഥാന എന്‍.എസ്.എസ് സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന സ്കില്‍ ട്രെയിനിംഗിന്റെ ഭാഗമായി എല്‍.ഇ.ഡി നക്ഷത്രങ്ങളുടെയും, ബള്‍ബുകള്‍ നിര്‍മ്മിക്കാനുള്ള പരിശീലനത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഇത്തരമൊരു പ്രവര്‍ത്തനം തുടങ്ങുവാന്‍ പ്രചോദനമായതെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു. വി.എച്ച്.എസ് ഇ പ്രിന്‍സിപ്പാള്‍ റനിത ഗോവിന്ദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മാറാടി ഗ്രാമപഞ്ചായത്തംഗം ജിഷ ജിജോ എല്‍.ഇ.ഡി നക്ഷത്രത്തിന്റെ ആദ്യ വില്പന ഹെഡ്മിസ്ട്രസ് സഫിയ സി.പിയ്ക്ക് നല്കി ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.റ്റി.അനില്‍കുമാര്‍, മദര്‍ പി.റ്റി.എ ചെയര്‍പേഴ്സണ്‍ സിനിജസനല്, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ ആര്, ഡോ.അബിത രാമചന്ദ്രന് , സുധിമോന്‍, ജയന് കെ.എം, ജോമി ജോര്‍ജ്, രതീഷ് വിജയന്, മീഗള്‍ സൂസണ്‍ ബേബി, അഞ്ജന കുറുപ്പ്, ഉണ്ണികൃഷ്ണന്, ആദര്‍ശ് ബിനു, അഭിജിത്ത് ബിജു, റൈഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

