തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്കും സംമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ ഉറവിടം അറിയാത്ത 640 പേരുണ്ട്. 99 പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറിനിടെ 51200 സാമ്പിളുകള്‍ പരിശോധന നടത്തി. 2591 പേര് രോഗമുക്തി നേടി.
മരണസംഖ്യയും ഇന്ന് കൂടുതലാണ്. 20 പേരാണ് ഇന്ന് കൊവിഡ് മൂലം മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ഗുരതരമായി തന്നെ തുടരുകയാണ്. ഇന്ന് 852 പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. പോസറ്റീവ് ആകുന്നവരില്‍ 10 വയസിന് താഴെയുള്ളവരും 60 വയസിന് മുകളില്‍ ഉള്ളവരും ധാരാളമാണ്. അതുപോലെ ഉറവിടം അറിയാത്ത രോഗികളും വര്‍ധിക്കുകയാണ്.


