സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു. 19 മരണം. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേര് രോഗമുക്തി നേടി. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 40, 382 പേര് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കോവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യത്തില്‍ തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ വ്യാപനം ഏറ്റവും രൂക്ഷം. 7047 പേര് തിരുവനന്തപുരത്ത്. ആകെ രോഗബാധിതരില്‍ 18 ശതമാനവും തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് 175 പേര് മരിച്ചു. സംസ്ഥാനത്തെ ആകെ മരണ നിരക്കില്‍ 32 ശതമാനവും തലസ്ഥാനത്താണ്. 681 പേര്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് രോഗം ബാധിച്ചു.


