കൊച്ചിയിലെ ഭീകരപ്രവര്‍ത്തനത്തിന്റെ തലവന്‍ മര്ഷിദെന്ന് എന്‍ഐഎ. കൊച്ചിയില്‍ പിടിയിലായ അല്‍ഖ്വയ്ദ ഭീകരന് മര്‍ഷിദ് ഹസന് ബംഗ്ലാദേശ് പൗരനാണെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. ബംഗ്ലാദേശില്‍ നിന്നും മൂര്ഷിദാബാദിലെത്തിയ മര്‍ഷിദ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കുകയായിരുന്നു. പിന്നീട് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി. പിടിയിലായ ഭീകരരെ നീയന്ത്രിച്ചിരുന്ന ശക്തി അദൃശ്യമായി തുടരുന്നതായും എന്‍ഐഎ പറയുന്നു.
അല്‍ഖ്വയ്ദ സംഘത്തിന്റെ പാകിസ്താന് ബന്ധത്തിനുള്ള തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് പിടിയിലായവരില്‍ നിന്നാണ് തെളിവുകള്‍ ലഭിച്ചത്. അതേസമയം, അല്‍ഖ്വയ്ദ ഭീകരരെ ഇന്ന് എന്‍ഐഎ ഉന്നത ഉദ്യോഗസ്ഥ സംഘം ചോദ്യം ചെയ്യും. ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്താകും ചോദ്യം ചെയ്യല്‍.
പശ്ചിമ ബംഗാളില്‍ നിന്ന് പിടികൂടിയ ആറ് പേരെയും കേരളത്തില്‍ നിന്ന് പിടികൂടിയ മൂന്നും പേരെയുമാണ് ചോദ്യം ചെയ്യുക. പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കുന്ന ഭീകരരെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും.


