സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടര്‍ന്ന് ഓണ്‍ലൈനായി ഫലം ലഭ്യമാകും. പ്ലസ്ടുവില്‍ 4,22,890 പേരും വിഎച്ച്എസ്ഇയില് 29,711 പേരുമാണ് ഫലം കാത്തിരിക്കുന്നത്.
മാര്‍ച്ച് 30 മുതലാണ് പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചത്. മെയ് മൂന്ന് മുതല്‍ പ്രാക്ടിക്കല്‍ പരീക്ഷയും സംഘടിപ്പിച്ചിരുന്നു. മുമ്പ് ജൂണ്‍ 20ന് പരീക്ഷ ഫലം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ജൂണ്‍ 21 ന് ഫലം പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.
ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകള്‍:
www.results.kerala.gov.in
www.examresults.kerala.gov.in
www.dhsekerala.gov.in
www.keralaresults.nic.in
www.prd.kerala.gov.in
www.results.kite.kerala.gov.in
PRD Live മൊബൈല്‍ ആപ് വഴിയും ലഭ്യമാണ്.