സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2862 പേര് രോഗമുക്തരായി. 18 പേരുടെ മരണമാണ് ഇന്ന് കോവിഡ് മൂലം സ്ഥിരീകരിച്ചത്. 47452 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 824 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
