2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സുവേന്ദു അധികാരി എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ മാല്‍ഡയിലെ അഞ്ച് നേതാക്കളാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗോബിന്ദാപൂര്‍- മഹേഷ്പൂര്‍, ബാമണ്‍ ഗോല, പക്വ ഹാറ്റ്, ജോഗ്ഗോഡോള്‍, ചന്ദ്പൂര്‍ എന്നി ബ്ലോക്കുകളിലെ പ്രസിഡന്റുമാരാണ് രാജി സമര്‍പ്പിച്ചത്.
ടി.എം.സി മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി എം.എല്‍.എ സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജികള്‍ നടക്കുന്നത്. അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. എന്നാല്‍ രാജി പ്രധാനമല്ലെന്നും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കുകയാണെന്നും മാല്‍ഡ ജില്ലാ തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ഡിനേറ്റര്‍ ബാബ്ല സര്‍ക്കാര്‍ പ്രതികരിച്ചു.

