ഡല്‍ഹി: ഐ.സി.എസ്.ഇ പത്താം ക്ലാസ്സ് പരിക്ഷാ ഫലം പ്രഖ്യാപിച്ചു. 99.97 ശതമാനമാണ് വിജയം. പെണ്‍കുട്ടികളുടെ 99.98 ശതമാനും ആണ്‍കുട്ടികളുടെ 99.97മാണ് വിജയ ശതമാനം.
സിബിഎസ്ഇ, ഐ.സി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി. ശിവന്‍കുട്ടി കത്തയച്ചിരുന്നു. കേരളത്തിലെ പ്ലസ് വണ്‍ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം.
ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കില്‍ അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തില്‍ മാത്രമേ സി.ബി.എസ്.ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികളെ പരിഗണിക്കാന്‍ കഴിയൂ എന്നും മന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു.


