കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ച് തലസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ ആശങ്ക പരത്തുന്നു. ഇത്തരം ആള്‍കൂട്ട സമരങ്ങള്‍ രോഗവ്യാപനം ഇരട്ടിയാക്കിയേക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. മാസ്ക് ധരിക്കാതെയും സാമുഹ്യ അകലം പാലിക്കാതെയുമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി സെക്രട്ടറിയറ്റിനു മുന്നിലും മറ്റും നടക്കുന്ന മിക്ക സമരങ്ങളിലും രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുന്നത്.
രോഗവ്യാപനം കുടുതലുള്ള പ്രദേശങ്ങളില്‍ നിന്നും കണ്ടെയ്ന്മെന്റ് സോണുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളും ഇക്കൂട്ടത്തിലുണ്ട്. ഇത് പ്രതിസന്ധി സ്യഷ്ടിക്കുന്നുണ്ട്.


