സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദങ്ങള്‍ അതിജീവിച്ചു വെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ ഭരണ സ്ഥാപനങ്ങളെ ക്ലസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗ വ്യാപനത്തോത് കൂടുതല്‍ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം.
നാല് മേഖലകളായി തിരിച്ച് നിയന്ത്രണം:
ടിപിആര്‍ 30% ല്‍ കൂടിയ സ്ഥലങ്ങളില്‍ -ട്രിപ്പിള്‍ ലോക്ഡൗണ്‍
ടിപിആര്‍ 20%-30% നിലവിലെ ലോക്ഡൗണ്‍ തുടരും
ടിപിആര്‍ 8%-20% കര്‍ശന നിയന്ത്രണം
ടിപിആര്‍- 8% ല്‍ താഴെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍.


