മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പുതിയ അധ്യക്ഷന്‍ അധികാരമേറ്റു. ഡോ. ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സ്ഥാനാരോഹണം ചെയ്തു. തിരുവല്ലയില്‍ കോവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍.
സഭയിലെ മുതിര്‍ന്ന എപ്പിസ്കോപ്പ യുയാക്കീ മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ്. കുര്‍ബാന മധ്യേ ഡോ. ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസിനെ മാര്‍ത്തോമ്മയായി നാമകരണം ചെയ്തു. മലങ്കര മാര്‍ത്തോമ്മ സഭയുടെ 22-ാമത്തെ മെത്രാപ്പോലീത്തയാണ് ഇദ്ദേഹം.
കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായാണ് ഡോ.ഗിവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പോലീത്ത സഭാ തലവനാകുന്നത്. സ്ഥാനാരോഹണത്തിന് ശേഷമുള്ള അനുമോദന സമ്മേളനത്തില്‍ വിവിധ ക്രൈസ്തവസഭകളുടെ മേലധ്യക്ഷന്മാരടക്കമുള്ളവര് പങ്കെടുത്തു.


