സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനം. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും അതേപടി തുടരും. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മുഖ്യമന്ത്രിയുടെ വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ടാകും. സമ്പൂര്‍ണ ലോക്ഡൗണ്‍ വൈറസ് വ്യാപനത്തെ എത്രത്തോളം പ്രതിരോധിച്ചെന്നു വരും ദിവസങ്ങളില്‍ അറിയാം.
ലോക്ഡൗണ്‍ പെട്ടെന്നു പിന്‍വലിച്ചാല്‍ വ്യാപനം വീണ്ടും കൂടാനിടയുണ്ട്. ഐസിയു, വെന്റിലേറ്ററുകള്‍ എന്നിവ മിക്ക ജില്ലകളിലും നിറഞ്ഞിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.


